കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനുപിന്നാലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്.
കര്‍ഷകര്‍ക്ക് വെടിയേറ്റിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട് എന്നാല്‍ വെടിയേറ്റിട്ടുണ്ടെന്നും വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും കര്‍ഷകരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
Original reporting. Fearless journalism. Delivered to you.